“വിളിച്ചുണർത്തൽ” സമരത്തിൽ പ്രതിഷേധമിരമ്പി

“വിളിച്ചുണർത്തൽ” സമരത്തിൽ പ്രതിഷേധമിരമ്പി

0 0
Read Time:2 Minute, 15 Second

മഞ്ചേശ്വരം:

വിളിച്ചുണർത്തൽ
സമരത്തിൽ
പ്രതിഷേധമിരമ്പി
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക , ശമ്പള പരിഷ്കരണം ഉത്തരവാക്കുക , മരവിപ്പിച്ച ലീവ് സറണ്ടർ പുന:സ്ഥാപിക്കുക , ശമ്പളം കട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക , സുനിൽ മാണി കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേർസ് ഓർഗനൈസേഷന്റെ
(സെറ്റോ) നേതൃത്വത്തിൽ മഞ്ചേശ്വരം സബ്ബ് ട്രഷറി ഓഫീസിന്റെ മുന്നിൽ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സർക്കാരിന്റെ കണ്ണു തുറക്കുന്നതിനായി നടത്തിയ
വിളിച്ചുണർത്തൽ സമരത്തിൽ ജീവനക്കാരുടെ പ്രതിഷേധമിരമ്പി.
ക്ഷാമബത്ത കുടിശ്ശിക അതിന്റെ ചരിത്രത്തിലെ റെക്കോർഡിലേക്ക് കടക്കുകയാണ്‌. ശമ്പള പരിഷകരണത്തിലെ അഞ്ച് വർഷ തത്വം അടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഈ മഹാമാരിയുടെ കാലത്ത് കഷ്ടപ്പെടുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും സമരം ഉദ്ഘാടം ചെയ്ത് കൊണ്ട് കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വോർക്കാടി
ആവശ്യപ്പെട്ടു.
സെറ്റോ താലൂക്ക് ചെയർമാൻ ടി സുജയൻ അദ്ധ്യക്ഷനായി.
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്
വി ദാമോദരൻ , ഗസറ്റഡ് ഓഫീസ് യൂണിയൻ ജില്ലാ സെക്രട്ടറി മൈല നായിക്ക് ,
കെ.സി സുജിത്ത് കുമാർ,
എ.വി. രാജൻ , എ.ടി.ശശി,
ബിന്ദു , ഹരീഷ് വൈ ,
ടി ജയകുമാർ ,
ബി ഷബീർ, രാധ കെ വി ,
ജോയ് , അനസ് കൊടിയമ്മ എന്നിവർ നേതൃത്വം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!