Read Time:1 Minute, 15 Second
ഉപ്പള:
മംഗൽപാടി ഹയർ സെക്കണ്ടറി സ്കൂളിൽ നിരവധി വർഷത്തെ സേവനത്തിനു ശേഷം,
കോതമംഗലം ഡി ഇ ഒ ആയി പ്രമോഷൻ ലഭിച്ച ജി എച് എസ് എസ് മംഗൽപാടിയിലെ എച് എം ശ്രീമതി ലത ടീച്ചർക്ക് പി ടി എ കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും ചേർന്ന് യാത്രയയപ്പ് നൽകി. ജില്ല പഞ്ചായത്ത് അംഗം ശ്രീമതി ഫരീദ സക്കിർ പൊന്നാടയണിയിച്ചു അഭിനന്ദിച്ചു.
ഇരുപത്തിയാറ് വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഹൈസ്കൂൾ കന്നഡ വിഭാഗം ബയോളജി ടീച്ചറായിരുന്ന ജ്യോതി ടീച്ചർക്കും ഹൃദ്യമായ യാത്രയയപ്പ് നൽകി.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഉമ്മർ അപ്പോളൊ, വൈസ് പ്രസിഡന്റ് ഒ.എം.റഷീദ് മാസ്റ്റർ, പി ടി എ എക്സിക്യൂട്ടീവ് അംഗം രവീന്ദ്ര ഷെട്ടി, സ്കൂൾ അദ്ധ്യാപകർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഷാജി മാസ്റ്റർ സ്വാഗതവും നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.