കാസറഗോഡ്:
നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു .
സന്ദീപ് വധക്കേസിലെ പ്രതികളായ പൊവ്വലിലെ മുഹമ്മദ് റഫീഖ് ,ഫോർട്ട് റോഡിലെ ഷഹൽ ഖാൻ, നാലാംമൈൽ സ്വദേശി പി എ അബ്ദുറഹ്മാൻ,വിദ്യാനഗറിലെ അബ്ദുൽ സത്താർ,ചെങ്കള തൈവളപ്പിലെ കെഎം അബ്ദുൽ അസ്ലം, ഉളിയത്തടുക്കയിലെ എം ഹാരിസ് ,അണങ്കൂരിലെ ഷബീർ, ഉളിയത്തടുക്കയിലെ മുഹമ്മദ് റാഫി എന്നിവരെയും മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ അബ്ദുൽ സത്താർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കോടിബയലിലെ മുഹമ്മദ് ഫാറൂഖ് ,ഇബ്രാഹിം കലീൽ, സൈനുദ്ദീൻ എന്നിവരെയും അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ സി പി എം പ്രവർത്തകനായ നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിജയൻ,ശ്രീനാഥ്, പുഷ്പരാജ്, ആനന്ദ് എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ്(രണ്ട്) കോടതി വിട്ടയച്ചത്.
നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം ബിജെപി പ്രവർത്തകരാണ് .സന്ദീപ് വധക്കേസിലെ ഒമ്പത് പ്രതികളാണ് കേസിൽ ഉള്ളതെങ്കിലും 8 പ്രതികളാണ് വിചാരണ വേളയിൽ ഹാജരായത്.ഒരു പ്തിക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും. അബ്ദുൽ സത്താർ വധക്കേസിൽ നാലു പ്രതികൾ ഉണ്ടെങ്കിലും മൂന്നു പ്രതികളാണ് ഹാജരായത് . വിചാരണക്ക് ഹാജരാകാത്ത പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2008 എപ്രിൽ14 വിഷു രാത്രി 7. 45 ഓടെയാണ് കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് സന്ദീപ് കുത്തേറ്റ് മരിച്ചത് . 25 സാക്ഷികളിൽ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സന്ദീപ് വധക്കേസിലെ പ്രധാന സാക്ഷികൾ അടക്കം ഭൂരിഭാഗം സാക്ഷികളും നേരത്തെ കൂറ്മാറിയിരുന്നു.
2008 ഡിസംബർ 21നാണ് കൈക്കമ്പ പൈവളികയിൽ വെച്ച് അബ്ദുസ്സത്താർ കുത്തേറ്റു മരിച്ചത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയായിരുന്നു. നാരായണൻ കൊല്ലപ്പെട്ടത് 2015 ആഗസ്റ്റ് 28 നാണ് സിപിഎം പതാക നശിപ്പിച്ചതിനെ ചോദ്യം ചെയ്ത് വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. ഈ കേസിലും ഭൂരിഭാഗം സാക്ഷികൾ കൂറുമാറി യിരുന്നു.
സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു
Read Time:3 Minute, 19 Second